Saturday, December 18, 2010

Ajith’s 50th movie,“Mankatha” shelved

കൊട്ടിഘോഷിച്ച് ഷൂട്ടിംഗ് ആരംഭിച്ച, അജിത് - വെങ്കട് പ്രഭു ടീമിന്‍റെ ‘മങ്കാത്താ’ എന്ന സിനിമ പെട്ടിയിലായതായി വാര്‍ത്ത. ബാങ്കോക്കില്‍ ചില രംഗങ്ങള്‍ ചിത്രീകരിച്ച് ചെന്നൈയില്‍ എത്തിയ വെങ്കട് പ്രഭുവിനോട് ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കാനാണ്‌ നിര്‍മാണ കമ്പനിയായ ക്ലൌഡ് നയന്‍ മൂവീസിന്‍റെ ഉടമ ദയാനിധി അഴഗിരി പറഞ്ഞിരിക്കുന്നത്. പ്രതീക്ഷ ബജറ്റും താണ്ടി സിനിമയുടെ ചെലവ് പറക്കുന്നതിനാലാണ്‌ മങ്കാത്തായ്ക്ക് റെഡ് സിഗ്നല്‍ കിട്ടിയതെന്ന് പറയപ്പെടുന്നു. എന്നാല്‍ സിനിമ സുഗമമായി മുന്നോട്ട് പോകുന്നുണ്ട് എന്നാണ്‌ വെങ്കട് പ്രഭു പറയുന്നത്.







രാഷ്‌ട്രീയപരമായ കാരണങ്ങളാലാണ്‌ മങ്കാത്ത പെട്ടിയില്‍ കയറിയതെന്ന് ചിലര്‍ കരുതുന്നു. തമിഴകത്തെ പ്രധാനപ്പെട്ട സിനിമാ നിര്‍മാണ - വിതരണ കമ്പനികള്‍ ഡി‍എം‍കെ കുടുംബത്തിന്‍റേതാണ്‌. കരുണാനിധിയുടെ മൂത്ത മകന്‍ അഴഗിരിയുടെ മകനാണ്‌ മങ്കാത്ത സിനിമ നിര്‍മിക്കുന്നത്. തമിഴ് സിനിമയില്‍ ഡി‍എം‍കെ കുടുംബത്തിന്‍റെ ഏകാധിപത്യമാണ്‌ നടക്കുന്നതെന്ന് മാധ്യമങ്ങള്‍ കുറ്റപ്പെടുത്തിയിരുന്നു.





ജനപ്രിയതയില്‍ രജനീകാന്ത് കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന വിജയ്‌യിന്‌ പോലും ഡി‍എം‍കെ പ്രൊഡക്ഷന്‍ - ഡിസ്‌ട്രിബ്യൂഷന്‍ കമ്പനികളുടെ കോപം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. വിജയ്‌യിന്‍റെ ഏറ്റവും പുതിയ സിനിമയായ കാവലന്‍ റിലീസ് ചെയ്യാന്‍ സഹായിക്കണം എന്ന് അഭ്യര്‍ത്ഥിച്ച് എ‍ഐ‍ഡി‍എം‍കെ അധ്യക്ഷയായ ജയലളിതയുടെ കാല്‍ക്കല്‍ വിജയ്‌യിന്‍റെ പിതാവ് വീണത് ഇക്കഴിഞ്ഞ ദിവസമാണ്‌. ഡി‍എം‍കെ കുടുംബം സിനിമാ വ്യവസായത്തെ വിഴുങ്ങുന്നതിനെ വിജയകാന്തും ശരത്കുമാറും വിമര്‍ശിച്ചിരുന്നു.






ഈ സാഹചര്യത്തില്‍, മക്കളോടും മരുമക്കളോടും പേരക്കുട്ടികളോടുമൊക്കെ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കണം എന്നാണ്‌ കരുണാനിധി ആവശ്യപ്പെട്ടിരിക്കുന്നത് എന്നറിയുന്നു. തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കുന്ന നിലയില്‍ കൂടുതല്‍ മാധ്യമ വിമര്‍ശനം ഏറ്റുവാങ്ങേണ്ട എന്നാണ്‌ കരുണാനിധിയുടെ അഭിപ്രായം. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രൊജക്റ്റുകളെല്ലാം യുദ്ധകാല അടിസ്ഥാനത്തില്‍ പെട്ടികളില്‍ ആക്കാനും തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ വായടച്ച് കഴിയാനും കരുണാനിധി ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ്‌ മങ്കാത്ത പെട്ടിയില്‍ ആയതെന്ന് സാരം.






ഡി‍എം‍കെ കുടുംബത്തിന്‍റെ പ്രൊഡക്ഷന്‍ - ഡിസ്‌ട്രിബ്യൂഷന്‍ കമ്പനികളില്‍ നിന്ന് വരുന്ന അവസാനത്തെ സിനിമയായിരിക്കും കമലിന്‍റെ മന്മഥന്‍ അമ്പ്. കരുണാനിധിയുടെ മകനായ സ്റ്റാലിന്‍റെ മകന്‍ ഉദയനിധിയാണ്‌ ഈ സിനിമ നിര്‍മിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായ യന്തിരന്‍ നിര്‍മിച്ചതും ഡി‍എം‍കെ കുടുംബം തന്നെയായിരുന്നു. കരുണാനിധിയുടെ ചേച്ചിയുടെ മകനായ കലാനിധി മാരനാണ്‌ യന്തിരന്‍ നിര്‍മിച്ചത്.






എന്തായാലും, പുതിയ സിനിമ പെട്ടിയില്‍ ആയതോടെ അജിത്ത് വീട്ടില്‍ മകള്‍ക്കൊപ്പം കളിച്ചുല്ലസിച്ച് സമയം പോക്കുന്നുവെന്നാണ്‌ അറിയുന്നത്.From:Yahoo

No comments:

Post a Comment