Thursday, December 23, 2010

Assange is Le Monde 'Man of the Year'

വിക്കിലിക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍‌ജിനെ ഫ്രാന്‍സിലെ ‘ലി മൊണ്ടെ’ വര്‍ത്തമാന പത്രം ഈ വര്‍ഷത്തെ മികച്ച വ്യക്തിയായി തെരഞ്ഞെടുത്തു. വിക്കിലീക്സുമായി സഹകരിക്കുന്ന അഞ്ച് പ്രസിദ്ധീകരണങ്ങളില്‍ ഒന്നാണ് ‘ലി മൊണ്ടെ’.






ലി മൊണ്ടെയുടെ വെള്ളിയാഴ്ച പുറത്തിറങ്ങാനിരിക്കുന്ന പ്രത്യേക പതിപ്പിലായിരിക്കും അസാന്‍‌ജിനെ 2010-ലെ മികച്ച വ്യക്തിത്വമായി തെരഞ്ഞെടുത്തുകൊണ്ടുള്ള സര്‍വെ ഫലം പ്രസിദ്ധീകരിക്കുന്നത്.






2010-ലെ മികച്ച വ്യക്തി എന്ന ബഹുമതി നേടുന്നതിന് സര്‍വെയില്‍ പ്രതികരിച്ച 56 ശതമാ‍നം ആളുകളുടെ പിന്തുണയാണ് അസാന്‍‌ജിന് ലഭിച്ചത്. ചൈന ജയിലില്‍ അടച്ചിരിക്കുന്ന സമാധാന നോബല്‍ ജേതാവ് ലിയു സിയാബൊയ്ക്ക് അനുകൂലമായി 22 ശതമാനം വോട്ട് ചെയ്തു. എന്നാല്‍, ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ അനുകൂലിച്ച് വെറും 6.9 ശതമാനം ആളുകള്‍ മാത്രമാണ് വോട്ട് ചെയ്തത്.






പ്രശസ്തമായ ‘ടൈം’ മാഗസിന്‍ നടത്തിയ സര്‍‌വെയില്‍ സുക്കര്‍ബര്‍ഗിനെയായിരുന്നു ഈ വര്‍ഷത്തെ മികച്ച വ്യക്തിയായി തെരഞ്ഞെടുത്തത്.

No comments:

Post a Comment