Saturday, December 25, 2010

Facebook names 'HMU' as top status trend of 2010

ഈ വര്‍ഷത്തെ ഏറ്റവും മികച്ച വെബ്സേവനം ആരാണ് നല്‍കിയത് എന്ന് ചോദിച്ചാല്‍ ഒരേയൊരു ഉത്തരമായിരിക്കും ലഭിക്കുക. അതെ, ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്ക്. 2010 ഫേസ്ബുക്കിന്റെ വര്‍ഷമായിരുന്നു. കുറഞ്ഞ കാലത്തിനിടയിലാണ് നെറ്റ് ഉപയോക്താക്കള്‍ക്കിടയില്‍ ഫേസ്ബുക്ക് ഇടം നേടിയത്.







2010ല്‍ ഫേസ്ബുക്കില്‍ ഹിറ്റായ സ്റ്റാറ്റസ് സന്ദേശങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. ഫേസ്ബുക്കിന്റെ ഔദ്യോഗിക ബ്ലോഗിലാണ് ജനപ്രിയ വാക്കുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2010 ല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച സ്റ്റാറ്റസ് സന്ദേശമായി എച്ച്എംയു തെരഞ്ഞെടുക്കപ്പെട്ടു. 2009ല്‍ എച്ച്എംയു എന്ന സ്റ്റാറ്റസ് സന്ദേശം ദിവസവും 20 തവണ പോസ്റ്റ് ചെയ്തപ്പോള്‍ 2010ല്‍ ഇത് ദിവസവും 1,600ല്‍ എത്തിയിരിക്കുകയാണ്.






ഒരു പദ സഞ്ചയത്തിലെ പദങ്ങളുടെ ആദ്യ അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കുന്ന പദങ്ങളുടെ എണ്ണം 2009 വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം 75 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ഓരോ മാസവും അക്രോനിം 80,000 പോസ്റ്റ് ചെയ്യുന്നു എന്നാണ് കണക്ക്. സ്കൂള്‍ തുറന്ന സമയത്തും ആഴ്ചകളിലെ അവസാന ദിവസങ്ങളിലുമാണ് എച്ച് എം യു പോസ്റ്റ് കൂടുതലായി ഉപയോഗിക്കുന്നത്.






2010ലെ പ്രധാന സ്റ്റാറ്റസ് സന്ദേശങ്ങള്‍ ഇവയാണ്. 1. എച്ച് എം യു, 2. ദി വേള്‍ഡ് കപ്പ്, 3. മൂവീസ്, 4. ഐപാഡ് ആന്‍ഡ് ഐഫോണ്‍4, 5. ഹെയ്ത്തി, 6. ജസ്റ്റിന്‍ ബീബര്‍, 7. ഗെയിംസ് ഓഫ് ഫേസ്ബുക്ക്, 8. ചിലിയന്‍ മൈനേര്‍സ്, 9. എയര്‍പ്ലേയിന്‍സ്, 10. 2010.

No comments:

Post a Comment