Sunday, December 19, 2010

Karthika dazes Danny Boyle

സ്ലംഡോഗ് മില്യണയര്‍ എന്ന ഓസ്കര്‍ വിജയ ചിത്രത്തിന്‍റെ സംവിധായകന്‍ ഡാനി ബോയ്‌ല്‍ ഇന്ത്യയുടെ ആരാധകനാണ്. ഇന്ത്യന്‍ സിനിമയുടെയും. ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ക്യാമറാമാന്‍ സന്തോഷ് ശിവന്‍ ഒരു സിനിമയില്‍ നായകനായെന്നറിഞ്ഞപ്പോള്‍ ഡാനി ബോയ്‌ലിന് കൌതുകം. ഒപ്പം ആ സിനിമ കാണണമെന്നൊരു ആഗ്രഹവും. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ‘മകരമഞ്ഞ്’ എന്ന സിനിമ അങ്ങനെയാണ് ഡാനി കാണുന്നത്.




ലെനിന്‍ രാജേന്ദ്രന്‍റെ സംവിധാനം ഡാനിക്ക് ഇഷ്ടമായി. സന്തോഷ് ശിവന്‍റെ അഭിനയവും ഇഷ്ടമായി. എന്നാല്‍ അതിലേറെ ഡാനിയെ ആകര്‍ഷിച്ചത് നായിക കാര്‍ത്തികയുടെ പ്രകടനമാണ്. ഡാനി ബോയ്‌ല്‍ എന്ന ഹോളിവുഡ് അതികായന്‍ കാര്‍ത്തികയുടെ ആരാധകനായെന്ന് പറയേണ്ടതില്ലല്ലോ. താന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലെ നായികയാവാന്‍ കാര്‍ത്തികയ്ക്ക് ഉടനെത്തി ക്ഷണം. ഇന്‍‌ഡോ - ബ്രിട്ടീഷ് പ്രൊഡക്ഷനായ ആ സിനിമയുടെ സ്ക്രീന്‍ ടെസ്റ്റില്‍ ഉടന്‍ ഹാജരാകണമെന്നാണ് കാര്‍ത്തികയ്ക്ക് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.






മുന്‍‌കാല നായിക രാധയുടെ മകളായ കാര്‍ത്തികയുടെ ആദ്യ മലയാള ചിത്രമാണ് മകരമഞ്ഞ്. രാജാരവിവര്‍മയും മോഡല്‍ അഞ്ജലി ഭായിയും തമ്മിലുള്ള അപൂര്‍വമായ ഹൃദയബന്ധത്തിന്‍റെ കഥയാണ് ഈ ചിത്രം. അഞ്ജലി ഭായിയായാണ് കാര്‍ത്തിക വേഷമിട്ടിരിക്കുന്നത്. ‘അയന്‍’ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ‘കോ’ എന്ന തമിഴ് ചിത്രത്തിലും കാര്‍ത്തികയാണ് നായിക.






എന്തായാലും ഈ മലയാളിപ്പെണ്‍കുട്ടി ഭാവിയില്‍ ഹോളിവുഡ് കീഴടക്കുമോ എന്നാണ് മലയാളവും തമിഴകവും ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
 
Source:Yahoo

No comments:

Post a Comment