ഗ്ലാമര്‍ വേഷങ്ങള്‍ കൊണ്ട് തെന്നിന്ത്യയാകെ പ്രശസ്തയായ നടി ചാര്‍മി പുതിയ വിവാദത്തില്‍. ഒരു തെലുങ്ക് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് തന്നോട് മോശമായി പെരുമാറിയെന്ന ആരോപണവുമായാണ് ചാര്‍മ്മി രംഗത്തെത്തിയിരിക്കുന്നത്. ‘മായാഗഡു’ എന്ന സിനിമയുടെ നിര്‍മ്മാതാവായ യളമാഞ്ചി രവിചന്ദാണത്രേ ഗ്ലാമര്‍ നായികയോട് മോശമായി പെരുമാറിയത്.
നിര്‍മ്മാതാവിന്‍റെ മോശം പെരുമാറ്റം കാരണം നടി ഈ സിനിമയുടെ പ്രൊമോഷന്‍ പരിപാടികളിലൊന്നും പങ്കെടുക്കുന്നില്ല. തന്നെ രവിചന്ദ് പീഡിപ്പിക്കുന്നതായും തന്നെക്കുറിച്ച് മൊബൈലുകളിലൂടെ അശ്ലീല എസ് എം എസുകള്‍ പ്രചരിപ്പിക്കുന്നതായുമാണ് നടിയുടെ പരാതി. എന്നാല്‍ ഇതിനെതിരെ നിര്‍മ്മാതാവും രംഗത്തെത്തിയിരിക്കുകയാണ്. തന്‍റെ ചിത്രത്തിന്‍റെ പ്രൊമോഷന്‍ പരിപാടികളില്‍ നിന്ന് നായികയായ ചാര്‍മ്മി വിട്ടുനില്‍ക്കുകയാണെന്ന് യളമാഞ്ചി രവിചന്ദ് ഫിലിം കൌണ്‍സിലിന് പരാതികൊടുത്തു.
ഇതോടെ വിഷയം ഇപ്പോള്‍ ഫിലിം കൌണ്‍സിലിന്‍റെ സജീവ പരിഗണനയിലാണ്. ചാര്‍മ്മിയും തന്‍റെ പരാതി കൌണ്‍സിലിന് കൈമാറിയിട്ടുണ്ട്. ദിലീപ് പോളന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് മൂന്നു വര്‍ഷത്തോളം നീണ്ടു നിന്നതാണ്. വേണുവാണ് നായകന്‍.
വര്‍ഷങ്ങളായി തെലുങ്ക് സിനിമയിലെ സജീവ സാന്നിധ്യമാണ് ചാര്‍മ്മി. കാട്ടുചെമ്പകം എന്ന മലയാള ചിത്രത്തിലൂടെയാണ് ചാര്‍മ്മി അഭിനയലോകത്തെത്തുന്നത്. അടുത്തിടെ കമല്‍ സംവിധാനം ചെയ്ത ആഗതനിലൂടെ ചാര്‍മ്മി മലയാളത്തില്‍ ശ്രദ്ധേയമായ തിരിച്ചുവരവു നടത്തി

No comments:
Post a Comment