മമ്മി ആന്‍റ് മി’യുടെ ഗംഭീര വിജയത്തിന് ശേഷം ജിത്തു ജോസഫ് പുതിയ ചിത്രത്തിന്‍റെ പണിപ്പുരയിലാണ്. ഇത്തവണ ഒരു ത്രില്ലര്‍ ചിത്രത്തിനാണ് ജിത്തു ഒരുങ്ങുന്നത്. ദിലീപാണ് ഈ സിനിമയില്‍ നായകന്‍.
ഈസ്റ്റ് കോസ്റ്റ് വിജയന്‍ നിര്‍മ്മിക്കുന്ന ചിത്രം ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കും. ജിത്തു ഇപ്പോള്‍ ഈ ചിത്രത്തിന്‍റെ തിരക്കഥ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ്.
വ്യത്യസ്തമായ രീതിയിലായിരിക്കണം തന്‍റെ മൂന്നാമത്തെ ചിത്രം എന്ന കാര്യത്തില്‍ ജിത്തു ജോസഫിന് നിര്‍ബന്ധമുണ്ട്. ആദ്യചിത്രമായ ഡിറ്റക്ടീവ് ഒരു കുറ്റാന്വേഷണ കഥയായിരുന്നു പറഞ്ഞത്. ആ സിനിമ ഹിറ്റായി. രണ്ടാമത്തെ ചിത്രമായ മമ്മി ആന്‍റ് മി യുവതാരങ്ങള്‍ അണിനിരന്ന ഒരു കുടുംബ ചിത്രമായിരുന്നു. ആ സിനിമയും സൂപ്പര്‍ഹിറ്റായി.
ഇതോടെ ജിത്തുവിനു പിന്നാലെ നിര്‍മ്മാതാക്കളുടെ നിര തന്നെയുണ്ട്. എല്ലവര്‍ക്കും ‘മമ്മി ആന്‍റ് മി’ പോലെ ഒരു ചിത്രം വേണമെന്ന അഭിപ്രായമാണുള്ളത്. എന്നാല്‍ ദിലീപിനെ നായകനാക്കി ഒരു ത്രില്ലര്‍ ചിത്രമായിരിക്കും അടുത്തതെന്ന് ജിത്തു വ്യക്തമാക്കുകയായിരുന്നു. ഇത് നിര്‍മ്മിക്കാനായി ഈസ്റ്റുകോസ്റ്റ് വിജയന്‍ മുന്നോട്ടുവരിക കൂടി ചെയ്തപ്പോള്‍ ഒരു പ്രൊജക്ട് രൂപം കൊള്ളുകയായിരുന്നു
No comments:
Post a Comment