മലയാളവും തമിഴും കഴിഞ്ഞു, ഇനി ഹിന്ദിയിലേക്ക്. ദിലീപും നയന്‍താരയും അഭിനയിച്ച് ഹിറ്റായ ബോഡിഗാര്‍ഡ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. ഈ സിനിമയുടെ തമിഴ് റീമേക്കായ ‘കാവലന്‍’ ചിത്രീകരണം അവസന ഘട്ടത്തിലാണ്. കാവലനില്‍ വിജയ് - അസിന്‍ ജോഡിയാണെങ്കില്‍ ഹിന്ദി റീമേക്കില്‍ സല്‍മാന്‍ ഖാന്‍ - കരീന കപൂര്‍ ജോഡിയാണ് പ്രത്യക്ഷപ്പെടുക.
ഹിന്ദി റീമേക്കിന് ‘ബോഡി ഗാര്‍ഡ്’ എന്നുതന്നെയാണ് പേര്. സിദ്ദിഖ് തന്നെ ഈ സിനിമയും സംവിധാനം ചെയ്യും. നേരത്തേ പ്രഭുദേവ ഈ സിനിമയുടെ ഹിന്ദി റീമേക്ക് സംവിധാനം ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പ്രൊജക്ട് ഏകദേശം പ്ലാന്‍ ചെയ്തതുമാണ്. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഹിന്ദി റീമേക്കും സിദ്ദിഖ് തന്നെ ഒരുക്കും.
മലയാളത്തില്‍ അത്ര വലിയ വിജയം നേടിയില്ലെങ്കിലും ആ കുറവുകള്‍ എല്ലാം പരിഹരിച്ചാണ് ചിത്രത്തിന്‍റെ തമിഴ് - ഹിന്ദി പതിപ്പുകള്‍ സിദ്ദിഖ് സംവിധാനം ചെയ്യുന്നത്. തമിഴില്‍ വിജയ്‌യുടെ ഇമേജ് അനുസരിച്ച് ട്രീറ്റുമെന്‍റില്‍ മാറ്റം വന്നിട്ടുണ്ട്. വാണ്ടഡ്, ദബാംഗ് എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം സല്‍മാന്‍ ഖാന്‍റെ ഹീറോ ഇമേജില്‍ വന്‍ കുതിപ്പുണ്ടായിട്ടുണ്ട്. ബോഡി ഗാര്‍ഡില്‍ സല്‍മാന്‍റെ വേഷം അതനുസരിച്ച് മാറുമെന്ന് സംവിധായകന്‍ അറിയിച്ചു.
സൂപ്പര്‍ നായികമാരുടെ സന്നിധ്യമാണ് മൂന്നു ഭാഷകളിലും ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്ന മറ്റൊരു ഘടകം. മലയാളത്തില്‍ നയന്‍താരയാണെങ്കില്‍ തമിഴില്‍ അസിനും ഹിന്ദിയില്‍ കരീനയും നായികമാരാകുന്നു. ബോഡി ഗാര്‍ഡ് ഹിന്ദി റീമേക്കോടെ സിദ്ദിഖ് ഹിന്ദിയില്‍ ചുവടുറപ്പിക്കുമെന്നു തന്നെയാണ് സിനിമാലോകം പ്രതീക്ഷിക്കുന്നത്.
No comments:
Post a Comment