Sunday, December 26, 2010

Actors are like beggars: Rani Mukherjee

മുംബൈ: ''നടീനടന്‍മാര്‍ യാചകരെ പോലെയാണ്''--ഇപ്പോള്‍ ഇങ്ങനെ ഒരു ബോധോദയമുണ്ടാ‍യത് ബോളിവുഡ് സുന്ദരി റാണി മുഖര്‍ജിക്കാണ്. കാര്യം വിശദീകരിക്കുമ്പോള്‍ റാണി പറഞ്ഞതില്‍ ശരിയുണ്ടെന്ന് തോന്നും.







നല്ല തിരക്കഥകളെയും പ്രതീക്ഷിച്ചിരിക്കുന്നവരാണ് അഭിനേതാക്കള്‍. അതിനാല്‍ ഇക്കൂട്ടര്‍ യാചകരെപ്പോലെയാണെന്നാണ് ‍റാ‍ണി പറയുന്നത്.






വ്യത്യസ്തമായ കഥാപാത്രങ്ങളുള്ള നല്ല തിരക്കഥകള്‍ ലഭിക്കണമെന്നാണ് ഞാന്‍ പ്രാര്‍ഥിക്കുന്നത്. പക്ഷേ സത്യം പറഞ്ഞാല്‍ എനിക്ക് കൂടുതലും ലഭിച്ചിട്ടുള്ളത് ഒരേതരം കഥാപാത്രങ്ങളാണ്. ഒരു നടിയെന്ന നിലയില്‍ എനിക്ക് അത്തരം കഥാപാത്രങ്ങള്‍ സ്വീകരിക്കാതിരിക്കാനും പറ്റില്ല. കാരണം ആരാധകരെ തൃപ്തിപ്പെടുത്തേണ്ട ഉത്തരവാദിത്വവും എനിക്കുണ്ട്- റാണി വ്യക്തമാക്കുന്നു.






No comments:

Post a Comment