Sunday, December 19, 2010

BlackBerry in pocket bad for health

ബ്ലാക്ക്‌ബെറി സ്മാര്‍ട്ട് ഫോണുകള്‍ പോക്കറ്റിലിട്ടു നടക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കും. ബ്ലാക്ക്‌ബെറി തന്നെയാണ് ഇക്കാര്യ വെളിപ്പെടുത്തിയത്. ബ്ലാക്ക്‌ബെറി ടോര്‍ച്ചിന്‍റെ യൂസര്‍ ഗൈഡിലാണ് ഈ വിവരങ്ങളുള്ളത്.



ബെല്‍റ്റ്‌ ക്ലിപ്പോടുകൂടിയ ഹോള്‍സ്റ്റര്‍ ഉപയോഗിക്കാനാണ് ഉപയോക്താക്കള്‍ക്ക് കമ്പനി നല്‍കുന്ന നിര്‍ദേശം. അല്ലെങ്കില്‍ ഫോണും ശരീരവും തമ്മില്‍ 25 മില്ലീമീറ്റര്‍ അകല്‍ം ഉണ്ടാവത്തക്ക രീതിയില്‍ ഇത് വയ്ക്കണം.






ബെല്‍റ്റ് ക്ലിപ്പോടുകൂടിയ ആര്‍‌ഐ‌എം-അംഗീകൃത ഹോള്‍സറ്റര്‍ ഉപയോഗിക്കാതെ സ്മാര്‍ട്ട്‌ഫോണുകള്‍ ശരീരത്തോട് ചേര്‍ന്ന് സൂക്ഷിക്കുന്നത് റേഡിയോ ഫ്രീക്വന്‍സി എക്സ്പോഷര്‍ നിരക്ക് ഉയരാന്‍ ഇടയാക്കും. ഇത് കൂടുതല്‍ കാലം തുടര്‍ന്നാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് യൂസര്‍ ഗൈഡില്‍ മുന്നറിയിപ്പ് നല്‍കുന്നു

No comments:

Post a Comment