Sunday, December 19, 2010

Facebook users to name Toronto baby

റോമി ആല്‍‌പനെല്ലിയും ഭര്‍ത്താവ് മാര്‍ക്കും ഭാരിച്ച ഒരു ഉത്തരവാദിത്തമാണ് തങ്ങളുടെ ഫേസ്ബുക്ക് സുഹൃത്തുക്കളെ ഏല്‍പ്പിച്ചിരിക്കുന്നത് - ശനിയാഴ്ച ജനിക്കാനിരിക്കുന്ന തങ്ങളുടെ മകള്‍ക്ക് നല്ലൊരു പേര് കണ്ടെത്തണം.

ഏതായാലും ആയിരത്തിലേറെ പേരുകളാണത്രേ ഇതുവരെ നിര്‍ദേശിക്കപ്പെട്ടത്. സാദിറ, സാഗിട്ടാരിയസ്, റായ്ജ, യുദൈമോനിയ ഇങ്ങനെ പലപല പേരുകള്‍ നിര്‍ദേശിക്കപ്പെട്ടുകഴിഞ്ഞു. ടൊറോന്‍റോ ആസ്ഥാനമായ ഫാബ്ഫൈന്‍ഡ് എന്ന കമ്പനിയാണ് ഈ ദമ്പതികള്‍ക്കായി ഓണ്‍‌ലൈന്‍ പോള്‍ സൌകര്യം ഏര്‍പ്പെടുത്തിക്കൊടുത്തത്.






ആരിയ, മെലാനിയ, ഓബ്‌രി, സോഫിയ, പേര്‍ഷ്യ തുടങ്ങിയ പേരുകളും നിരവധി പേര്‍ നിര്‍ദേശിച്ചിട്ടുണ്ട്. മനോഹരമായ ഒട്ടേറെ പേരുകള്‍ ലഭിച്ചുകഴിഞ്ഞതായി 34 കാരിയായ ആല്‍‌പനെല്ലി പറഞ്ഞു. “തനിക്ക് ഇഷ്ടപ്പെടാത്ത പേരാകുമോ ലഭിക്കുന്നതെല്ലാം എന്ന് ആദ്യം ഭയമുണ്ടായിരുന്നു, എന്നാല്‍ മോശം പേരുകള്‍ ആരും നിര്‍ദേശിക്കില്ലെന്ന വിശ്വാസമായിരുന്നു എനിക്ക്. ഏതായാലും ഇതുവരെ ലഭിച്ച പേരുകളെല്ലാം നല്ലതാണ്” - അവര്‍ അറിയിച്ചു.






അസിസ്റ്റന്‍റ് ടീച്ചര്‍ എന്ന നിലയിലുള്ള തന്‍റെ ജോലിയാണ് കുഞ്ഞിന് ഒരു അദ്വിതീയ പേര് വേണമെന്ന ആഗ്രഹത്തിനുള്ള പ്രചോദനമെന്നും അവര്‍ അറിയിച്ചു. ഒരേ ക്ലാസില്‍ തന്നെ ഒരു പേരിലുള്ള മൂന്നോ നാലോ കുട്ടികള്‍ ഉണ്ടാകുമ്പോഴുള്ള ബുദ്ധിമുട്ടും വിരസതയും അവര്‍ ചൂണ്ടിക്കാട്ടി.






കുഞ്ഞിന് പേരിടുന്നതിലെ ആശങ്ക പങ്കുവച്ചപ്പോള്‍ തന്‍റെ ഒരു സുഹൃത്താണ് ഫാബ്ഫൈന്‍ഡ് എന്ന കമ്പനിയെ നിര്‍ദേശിച്ചതെന്ന് ആല്‍‌പനെല്ലി പറഞ്ഞു. പേര് നിര്‍ദേശിക്കാന്‍ താല്‍‌പര്യമുള്ളവര്‍ക്ക് www.fabfindbaby.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ആല്‍‌പനെല്ലിയും മാര്‍ക്കും ജനിക്കാനിരിക്കുന്ന കുഞ്ഞിനെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

No comments:

Post a Comment