Sunday, December 19, 2010

Facebook Traffic Up 60%

വിവര സാങ്കേതിക ലോകത്തെ ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റ് ഫേസ്ബുക്ക് മുന്നേറ്റം തുടരുകയാണ്. കുറഞ്ഞ കാലത്തിനുള്ളില്‍ കൂടുതല്‍ ഉപയോക്താക്കളെ സ്വന്തമാക്കിയ ഫേസ്ബുക്കിന്റെ ഹിറ്റ്സ് ദിവസവും വര്‍ധിച്ചുവരികയാണ്. നെറ്റ് ലോകത്തെ നാലു പേജ് വ്യൂസില്‍ ഒന്നെങ്കിലും ഫേസ്ബുക്ക് ആണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പത്ത് ശതമാനം നെറ്റ് വരിക്കാരും ഫേസ്ബുക്ക് സന്ദര്‍ശിക്കുന്നു.

2009 നവംബര്‍ മുതല്‍ 2010 നവംബര്‍ വരെയുള്ള കാലയളവില്‍ ഫേസ്ബുക്ക് ട്രാഫിക്ക് 60 ശതമാനം കണ്ട് വര്‍ധിച്ചിട്ടുണ്ട്. ഇക്കാലയളവിലെ ട്രാഫിക്കില്‍ ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ രണ്ടാം സ്ഥാനത്തും വീഡിയോ ഷെയറിംഗ് സൈറ്റ് യൂട്യൂബ് മൂന്നാം സ്ഥാനത്താണ്. എക്സ്പീരിയന്‍ ഹിറ്റ്വൈസ് റിപ്പോര്‍ട്ട് പ്രകാരം ഒരു വര്‍ഷത്തിനിടെയുള്ള ട്രാഫിക്കില്‍ ഗൂഗിള്‍, യൂട്യൂബിനും 11.7 ശതമാനം മുന്നേറ്റം മാത്രമാണ് നേടാനായിരിക്കുന്നത്.






കഴിഞ്ഞ ആഴ്ചയിലെ റിപ്പോര്‍ട്ട് പ്രകാരം ഫേസ്ബുക്ക് പേജ് വ്യൂസ് കുതിപ്പ് 24.27 ശതമാനമാണ്. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന യൂട്യൂബ് 6.93 ശതമാനം നേട്ടമാണ് കൈവരിച്ചത്. ഫേസ്ബുക്കില്‍ നിലവില്‍ 500 ദശലക്ഷം ഉപയോക്താക്കളുണ്ട്. യൂട്യൂബില്‍ ഓരോ മിനുറ്റിലും 35 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ അപ്‌ലോഡ് ചെയ്യുന്നു. മറ്റു പ്രമുഖ സൈറ്റുകളുടെ പേജ് വ്യൂസിലും കുറവ് പ്രകടമാണ്

No comments:

Post a Comment