Sunday, December 19, 2010

Google launches Body Browser, language database

ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളിലെ എഞ്ചിനീയര്‍മാര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും ഒരിക്കലും വെറുതെ ഇരിക്കുന്നത് ഇഷ്ടമില്ല. എന്നും എന്തെങ്കിലും ഒന്ന് കണ്ടെത്തണം, എന്തെങ്കിലും വികസിപ്പിച്ചെടുക്കണം എന്ന ലക്‍ഷ്യത്തോടെയാണ് ഇവിടത്തെ തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നത്. സാങ്കേതിക ലോകത്തെ പരീക്ഷണങ്ങളുടെ കേന്ദ്രമായി ഗൂഗിള്‍ മാറുകയാണ്. ഏറ്റവും അവസാനമായി ആരോഗ്യമേഖലയിലേക്കും ഗൂഗിള്‍ എത്തിയിരിക്കുകയാണ്.


മനുഷ്യ ശരീരം മൊത്തം സ്‌കാനിംഗ് നടത്താവുന്ന ‘ബോഡി സ്‌കാനര്‍ ബ്രൗസറു’മായാണ് ഏറ്റവുമൊടുവില്‍ ഗൂഗിള്‍ എത്തിയിരിക്കുന്നത്. ത്രിമാന സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പുതിയ സംവിധാനത്തിന് ഏറെ നേട്ടങ്ങള്‍ കൈവരിക്കാനാകും. മെഡിക്കല്‍ ഗവേഷണരംഗത്ത് വിപ്ലവം തന്നെ സൃഷ്ടിച്ചേക്കാവുന്ന ഈ കണ്ടുപിടുത്തം അനാട്ടമിയിലും വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും.






ഗൂഗിള്‍ എര്‍ത്തില്‍ ലോകത്തെ സ്‌കാന്‍ ചെയ്യുന്നതു പോലെയായിരിക്കും ബ്രൗസറിലൂടെയുള്ള ശരീരത്തിന്റെ സ്‌കാനിംഗുമെന്നാണ് ഗൂഗില്‍ വിദഗ്ധര്‍ പറയുന്നത്. ‘വെബ് ജി എല്‍’ സംവിധാനത്തിന്റെ സഹായത്തോടെയാണ് പുതിയ ബ്രൗസറിന്റെ പ്രവര്‍ത്തനം ലഭ്യമാക്കുക. ജാവ, ഫ്ലാഷ് പ്ലേയര്‍ എന്നിവയുടെ സഹായമില്ലാതെ സാധാരണ വെബ് പേജില്‍ പുതിയ സംവിധാനം ലഭ്യമാകുമെന്നത് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്.






എന്നാല്‍, പുതിയ ബ്രൗസറിനെ പരിചയപ്പെടുത്താനായി പ്രത്യേകം പേജും ഗൂഗിള്‍ തുടങ്ങിയിട്ടുണ്ട്. http://bodybrowser.googlelabs.com എന്ന സൈറ്റില്‍ നിന്നും ‘വെബ് ജി എല്‍’ ബ്രൗസര്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

No comments:

Post a Comment