Sunday, December 19, 2010

Don't read Kandahar review; Go and watch the movie

സിനിമയെ പ്രണയിക്കുന്നവരെ, നിങ്ങള്‍ കണ്ടഹാര്‍ റിവ്യൂ വായിക്കരുത്, പോയി പടം കാണൂ... ജനപ്രിയ മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലെ ഒരു സന്ദേശമാണിത്. അതെ, കാണ്ടഹാര്‍ ചിത്രം കണ്ടവരുടെയും കാണാനിരിക്കുന്നവരുടെയും അഭിപ്രായങ്ങളും ഉപദേശങ്ങളും കൊണ്ട് ട്വിറ്റര്‍ നിറഞ്ഞിരിക്കുന്നു. പടത്തെ കുറിച്ചുള്ള ആസ്വാദകരുടെ കുഞ്ഞന്‍ അവലോകനങ്ങള്‍ ഓരോ നിമിഷവും വന്നുക്കൊണ്ടിരിക്കുകയാണ്.







പടം റിലീസായ സമയം മുതല്‍ കാണ്ടഹാര്‍ ചിത്രത്തെയും ഇതില്‍ അഭിനയിച്ച സൂപ്പര്‍ സ്റ്റാര്‍ മോഹന്‍‌ലാലിനെയും അമിതാഭ് ബച്ചനെയും പുകഴ്ത്തിക്കൊണ്ടുള്ള ട്വീറ്റുകളുടെ തരംഗമാണ്. ബിഗ് ബജറ്റ് മലയാള ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ആഘോഷിക്കുന്നത് അടുത്തിടെയാണ് തുടങ്ങിയത്. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ പോലും ചിത്രത്തിന്റെ വിശകലനം വായിക്കാന്‍ നെറ്റില്‍ എത്തുന്നുണ്ട്. പടം റിലീസായി ഉടനെ തന്നെ നടി കാവ്യാമാധവന്റെ ട്വീറ്റും കാണാന്‍ ഇടയായി. ‘കാണ്ടഹാര്‍ എങ്ങനെയുണ്ട്; ആരെങ്കിലും കണ്ടോ’ എന്നാണ് കാവ്യ മൊബൈല്‍ വഴി ട്വീറ്റ് ചെയ്തിരിക്കുന്നത്.






സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളും ഫോറങ്ങളും സജീവമായതോടെ പടം റിലീസായാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ സിനിമയെ കുറിച്ചുള്ള അവലോകനങ്ങള്‍ വന്നുക്കൊണ്ടിരിക്കും. പടം കാണുന്നവര്‍ തിയേറ്ററില്‍ ഇരുന്ന് തന്നെ മൊബൈല്‍ വഴി ട്വീറ്റ് ചെയ്യുന്നവരും ഫേസ്ബുക്ക് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുന്നവരും വര്‍ധിച്ചിട്ടുണ്ട്.






ഫേസ്ബുക്ക്, ഒര്‍ക്കുട്ട് സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലും കാണ്ടഹാര്‍ ചിത്രം ചര്‍ച്ച ചെയ്തു തുടങ്ങി. ഇനി ഈ ചര്‍ച്ച ആഴ്ചകളോളം തുടരും. ഫേസ്ബുക്കില്‍ കാണ്ടഹാര്‍ ചിത്രവുമായി ബന്ധപ്പെട്ടുള്ള പേജുകള്‍ വന്നിട്ടുണ്ട്. ഒര്‍ക്കുട്ടില്‍ മലയാള ചിത്രങ്ങള്‍ വിശകലനം ചെയ്യുന്ന നിരവധി സജീവ കമ്മ്യൂണിറ്റികള്‍ തന്നെയുണ്ട്. എന്തായാലും മലയാളത്തിലെ സിനിമകളും നെറ്റില്‍ തരംഗം സൃഷ്ടിക്കാന്‍ തുടങ്ങിയിരിക്കുന്നു.

No comments:

Post a Comment