Sunday, December 19, 2010

Best Actor Hit

‘എന്റെ അണ്ണാ, നിങ്ങള്‍ ഒരു സംഭവം തന്നെയാണ്’ മലയാള സിനിമയിലെ മെഗാസ്റ്റാര്‍ മമ്മൂട്ടി എന്ന മമ്മൂക്കയെ കുറിച്ച് വിപിന്‍ വിനോദ് എന്ന ഫേസ്ബുക്ക് ഉപയോക്താവ് ഇങ്ങനെ കുറിച്ചിട്ടു. വിനോദിന്റെ പോസ്റ്റ് വന്നതിന് തൊട്ടു പിറകെ കേവലം മൂന്ന് മണിക്കൂറിനുള്ളില്‍ മമ്മൂട്ടിയെ തേടിയെത്തിയത് നൂറോളം പോസ്റ്റുകള്‍. അതെ, എല്ലാം ബെസ്റ്റ് ആക്ടര്‍ ചിത്രത്തെ പ്രശംസിച്ചു കൊണ്ടായിരുന്നു.







ചിത്രം റിലീസായി മണിക്കൂറിനുള്ളില്‍ തന്നെ നെറ്റ് ലോകത്ത് റിവ്യൂകളുടെയും വിവിധ പോസ്റ്റിംഗുകളുടെ പ്രളയമാണ്. അമേരിക്ക, യൂറോപ്പ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ചിത്രം ആദ്യ ദിനം തന്നെ കാണാന്‍ സാധിക്കാത്തിന്റെ ദുഃഖവും മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്.






എന്നാല്‍, ഈ ആഘോഷമൊന്നും നേരില്‍ കാണാന്‍ മമ്മൂട്ടി ഇവിടെ ഇല്ല. ഷിക്കാരി ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മൈസൂരിലാണെന്ന് തന്റെ ഫേസ്ബുക്ക് പേജില്‍ മമ്മൂട്ടി കുറിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെ ഫേസ്ബുക്കില്‍ ബെസ്റ്റ് ആക്ടര്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കാനായി പ്രത്യേകം പേജുകള്‍ തന്നെ തുറന്നിട്ടുണ്ട്. ഒര്‍ക്കുട്ടില്‍ മലയാളി കമ്മ്യൂണിറ്റികളിലെ പ്രധാന വിഷയവും ബെസ്റ്റ് ആക്ടര്‍ തന്നെയാണ്.






മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലും ബെസ്റ്റ് ആക്ടര്‍ ചിത്രത്തിന്റെ തരംഗം പ്രകടമാണ്. മമ്മൂട്ടിയുടെ പുത്തന്‍ പടത്തെ കുറിച്ചുള്ള നിരവധി ട്വിറ്റര്‍ ഉപയോക്താക്കളുടെ റിവ്യൂകള്‍ വന്നു കഴിഞ്ഞു. മിക്കവരും സ്മാര്‍ട്ട് ഫോണുകള്‍ വഴിയാണ് സിനിമയെ കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്

No comments:

Post a Comment