Friday, December 24, 2010

Finally Google OS

വലിയ വിപണികളില്‍ വലിയ അട്ടിമറികളും സാധാരണം. ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ് ഉള്ള ആദ്യ ഓപ്പറേറ്റിങ് സിസ്റ്റം മക്കിന്‍ടോഷ് ആയിരുന്നെങ്കിലും ആപ്പിളിനെ കടത്തിവെട്ടി പേഴ്സണല്‍ കമ്പ്യൂട്ടര്‍ വിപണി കയ്യടക്കാനായതു് മൈക്രോസോഫ്റ്റിനാണു്. സര്‍വര്‍ വിപണിയില്‍ വിന്‍ഡോസിനേക്കാള്‍ വിശ്വാസ്യതയും ഡേറ്റാ സുരക്ഷയും സ്ഥിരതയും ഉള്ള ഗ്നൂ ലിനക്സ് അവതാരങ്ങള്‍ മേല്‍ക്കൈ നേടിയെങ്കിലും പിസി മാര്‍ക്കറ്റില്‍ ഇതേവരെ റെഡ്മോണ്ട് തന്നെയാണു് ആധിപത്യം നിലനിര്‍ത്തിയതു്. അതേ സമയം ഡിസൈനര്‍മാരും മറ്റും മാക്‍ മെഷീനുകളുടെയും ആരാധകരായി.





കാലം ചെല്ലുന്തോറും വിന്‍ഡോസ് മെച്ചപ്പെടുത്താന്‍ മൈക്രോസോഫ്റ്റ് ശ്രദ്ധിച്ചു. ഹാര്‍ഡ്‌വെയറിന്റെ ശേഷി കൂടുകയും വില കുറയുകയും ചെയ്തപ്പോള്‍ സോഫ്റ്റ്‌വെയറിന്റെ മെമ്മറി ഹോഗിങ് വര്‍ദ്ധിച്ചുവരികയാണു് ചെയ്തതു്. നെറ്റ്ബുക്കുകള്‍ വിപണിയിലെത്തിയതോടെ കുറഞ്ഞ സിസ്റ്റം റിസോഴ്സുപയോഗിക്കുന്ന ലൈറ്റ് വെയ്റ്റ് ഒഎസുകള്‍ ആവശ്യമാണെന്ന അവസ്ഥ വന്നു. ഈ അവസരം വിവിധ ഗ്നൂ ലിനക്സ് വിതരണങ്ങള്‍ മുതലെടുത്തതോടെ മൈക്രോസോഫ്റ്റ് അസ്വസ്ഥരായി. ഒഇഎമ്മുകളുമായി (ഒറിജിനല്‍ എക്യുപ്മെന്റ് മാനുഫാക്‍ചറര്‍) അവരുണ്ടാക്കിയിട്ടുള്ള ചില അവിശുദ്ധ കൂട്ടുകെട്ടുകള്‍ മൂലം പക്ഷെ നെറ്റ്ബുക്കു് വിപണിയിലേക്കു് എക്സ്പി തിരുകിക്കയറ്റാനും ഗ്നൂ ലിനക്സ് വിതരണങ്ങളുടെ തള്ളിക്കയറ്റത്തിനു് തടയിനായും അവര്‍ക്കായി.


-


അങ്ങനെ എല്ലാക്കാലത്തേക്കും ഒഎസ് വിപണിയില്‍ ആധിപത്യം നിലനിര്‍ത്താന്‍ കഴിയുന്ന മാര്‍ഗ്ഗങ്ങളെല്ലാം ഉപയോഗിച്ചുവരവേയാണു് മൈക്രോസോഫ്റ്റിനോളം വലിയ കോര്‍പ്പറേഷനായി മാറിക്കഴിഞ്ഞ ഗൂഗിളും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം പ്രഖ്യാപിക്കുന്നതു്. ഗൂഗിള്‍ ഈയടുത്തു് പുറത്തിറക്കിയ മള്‍ട്ടിപ്രോസസ് വെബ് ബ്രൌസറായ ക്രോം ഗൂഗിളിന്റെ പുതിയ ഒഎസ് ആയി രൂപാന്തരപ്പെടുകയാണു്. ഇതുസംബന്ധിച്ച പ്രഖ്യാപനം ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗില്‍ വായിക്കാം.


-


ലിനക്സ് കെര്‍ണല്‍ ഉപയോഗിച്ചു് പ്രവര്‍ത്തിക്കുന്ന ലൈറ്റ് വെയ്റ്റ്‌ ഒഎസായ ക്രോം വെബ്ബിലാണു് പ്രവര്‍ത്തകങ്ങളെല്ലാം സൂക്ഷിക്കുന്നതു് എന്നാണു് പ്രാഥമിക സൂചനകള്‍. ഉബുണ്ടു വണ്‍ പോലെയുള്ള പ്രോജക്ടുകള്‍ പിസി സിങ്കിങ് വരെ മാത്രമേ പോയുള്ളൂവെങ്കില്‍ അതിനുമപ്പുറത്തേക്കു് ഒഎസ് ഒഴിച്ചുള്ള മുഴുവന്‍ ആപ്ലിക്കേഷനുകളും സോഫ്റ്റ്വെയറും സ്റ്റോറേജും വെബ്ബില്‍ തന്നെ ലഭ്യമാക്കുന്ന പരിപാടി. ഏറെക്കാലമായി മൈക്രോസോഫ്റ്റ് സ്വപ്നം കണ്ടിരുന്ന ഒരു കാര്യമാണു്, സ്വിച്ച് ഓണാക്കിയാലുടനെ ലൈറ്റ് കത്തുംപോലെ ലൈവ് ആകുന്ന സീറോ ബൂട്ടിങ് ടൈം ഉള്ള ഒഎസ്. ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുക ഗൂഗിളാണോ എന്നാണു് ഇനി കാണാനിരിക്കുന്നതു്.


-


ഗ്നൂ ജിപിഎല്‍, റിവൈസ്ഡ് ബിഎസ്ഡി എന്നിവ അടക്കം വിവിധ സ്വതന്ത്ര ലൈസന്‍സുകളില്‍ ലഭ്യമായ വ്യത്യസ്ത ഫ്ളേവറുകളിലുള്ള ഫ്രീഡം ഒഎസുകളുടെ നിരയിലേക്കാണു് ക്രോമും ഒളിച്ചുകടക്കുന്നതു്. എന്നാല്‍ കാനോനിക്കലിനും റെഡ്ഹാറ്റിനും നോവെല്ലിനും മറ്റുമില്ലാത്ത ഒരു മുന്‍തൂക്കം ഗൂഗിളിനുണ്ടു്. മൈക്രോസോഫ്റ്റ് കടന്നുപോയ അതേ വഴിയിലൂടെ ഒഇഎമ്മുകളുമായി നേരിട്ടു് ബന്ധപ്പെട്ടു് ഡീഫോള്‍ട്ട് ഇന്‍സ്റ്റലേഷനായാവും 2010 പകുതിയോടെ ക്രോം ഒഎസ് നെറ്റ്ബുക്കുകളിലെത്തുക. അവിടെ നിന്നു് അതു് ഡെസ്ക്‍ടോപ്പ് പിസികളിലേക്കും പോര്‍ട്ട് ചെയ്യും. ഇന്നു് പിസി വിപണിയുടെ 90% അടക്കിവാഴാന്‍ മൈക്രോസോഫ്റ്റിനു് കഴിയുന്നതു് ഇത്തരം കൂട്ടുകെട്ടുകളിലൂടെയാണു്. അതിനെ ബ്രേക്ക് ചെയ്യുക എന്നതാണു് ക്രോമിന്റെ ലക്ഷ്യം

No comments:

Post a Comment