Friday, December 24, 2010

WikiLeaks to publish 'sensitive' Israel cables

ഇസ്രയേലിനെ കുറിച്ചുള്ള പ്രധാനപ്പെട്ട യുഎസ് നയതന്ത്ര രേഖകള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍‌ജ്. അല്‍-ജസീറ ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.






2006-ലെ ലബനോണ്‍ യുദ്ധത്തിനെ കുറിച്ചും ഹമാസ് ഭീകരന്‍ മൊഹമ്മദ്-അല്‍-മബൂഹിനെ ദുബായില്‍ വച്ച് വധിച്ചതിനെ കുറിച്ചും ഉള്ള നയതന്ത്ര സന്ദേശങ്ങളായിരിക്കും പ്രസിദ്ധീകരിക്കുക.






ഇസ്രയേലിനെ കുറിച്ചുള്ള 3,700 നയതന്ത്ര രേഖകളാണ് വിക്കിലീക്സിന്റെ പക്കലുള്ളത്. ഇതില്‍, 2,700 എണ്ണം രാജ്യത്തു നിന്ന് യുഎസ് വിദേശകാര്യ വകുപ്പിലേക്ക് അയച്ചതാണെന്നും അസാന്‍‌ജ് വെളിപ്പെടുത്തുന്നു.






രേഖകള്‍ പ്രസിദ്ധീകരിക്കാതിരിക്കാന്‍ ഇസ്രയേലുമായോ മറ്റേതിങ്കിലും രാജ്യവുമായോ വിക്കിലീക്സ് കരാറില്‍ ഏര്‍പ്പെട്ടിട്ടില്ല എന്നും അസാന്‍‌ജ് വ്യക്തമാക്കി.

No comments:

Post a Comment