Friday, December 24, 2010

Neera's life to be a film

നീരാ റാഡിയ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. സ്പെക്ട്രം അഴിമതിക്കേസ് മാത്രമാണ് പുറത്തുവന്നതെങ്കിലും കോര്‍പ്പറേറ്റ് ഇടനിലക്കാരിയായ നീരയെ ചുറ്റിപ്പറ്റി ദുരൂഹതകള്‍ ഏറുകയാണ്. ഇതോടെ നീരയുടെ ജീവിതം സിനിമയാക്കാനായി സിനിമക്കാര്‍ ഓട്ടവും തുടങ്ങി. ഹിതന്‍ ഗ്രൂപ്പാണ് നീരയുടെ ജീവിതത്തെ ആധാരമാക്കി സിനിമയെടുക്കുന്നത്.







ഒരു സാധാരണ പെണ്‍കുട്ടി വ്യവസായ ലോകത്തെത്തുന്നതും ചുരുങ്ങിയ കാലംകൊണ്ട് അവള്‍ വ്യവസായ സാമ്രാജ്യത്തിലെ താരറാണിയാകുന്നതുമാണ് ചിത്രത്തിന്‍റെ പ്രമേയം. ഗ്ലാമര്‍ ബോംബ് പൂനം ഝാവേര്‍ ആണ് ചിത്രത്തിലെ നായിക. ‘2ജി റാഡിയ - ടയണ്‍’ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.






പൂനം ഝാവേര്‍ ഉള്ളതിനാല്‍ സിനിമയില്‍ ഗ്ലാമറിന് പരിധിയൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പാണ്. സത്ജിത് പുരാണിക് സിനിമ സംവിധാനം ചെയ്തേക്കുമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. മൊഹ്‌റ, ആഞ്ച്, ദീവാന ഹൂം മേ തേരാ തുടങ്ങിയ സിനിമകളിലൂടെയാണ് പൂനം ശ്രദ്ധേയയായത്. പ്ലേ ബോയ് മാഗസിന്‍റെ കവര്‍ചിത്രമാകാന്‍ തന്നെ ക്ഷണിച്ചുവെന്നും വിവസ്ത്രയാകാനുള്ള മടി കാരണം ആ ഓഫര്‍ നിരസിച്ചെന്നും ഈയിടെ പൂനം ഝാവേര്‍ പ്രഖ്യാപിച്ചത് മാധ്യമശ്രദ്ധ നേടിയിരുന്നു.






ഏപ്രിലിലാണ് ചിത്രീകരണം ആരംഭിക്കാന്‍ നിര്‍മ്മാതാക്കള്‍ പദ്ധതിയിട്ടിരിക്കുന്നത്. എന്തായാലും ആര്‍ക്കും അറിയാത്ത നീരാ റാഡിയയുടെ ബിസിനസ് ബന്ധങ്ങളുടെ നിറം‌പിടിപ്പിച്ച കഥകള്‍ ഇനി വെള്ളിത്തിരയിലൂടെ കാണാമെന്ന് പ്രതീക്ഷിക്കാം. നീരയായി പൂനം കലക്കുമെന്നും പ്രതീക്ഷിക്കാം

No comments:

Post a Comment