Monday, December 20, 2010

I am on long leave: Nayanthara

ഇപ്പോള്‍ ഒരു സിനിമയ്ക്കും കോള്‍ഷീറ്റ് കൊടുക്കേണ്ട എന്നാണ്‌ തന്‍റെ തീരുമാനമെന്നും കുറച്ചുകാലം താന്‍ സിനിമയില്‍ നിന്ന് അവധി എടുക്കുകയാണെന്നും നയന്‍താര പറയുന്നു. ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ നയന്‍താര ‘ഫ്യൂച്ചര്‍ പ്ലാനു’കളെ പറ്റി വെളിപ്പെടുത്തിയത്. താന്‍ സന്തോഷത്തിന്‍റെ മൂര്‍ദ്ധന്യത്തില്‍ ആണെന്ന് പറയാനും നയന്‍താര മടിച്ചില്ല.







വിവാദങ്ങളെ എന്നും ഒപ്പം കൂട്ടിയിട്ടുള്ള ചരിത്രമാണ്‌ നയന്‍താരയ്ക്കുള്ളത്. സിനിമയില്‍ വന്ന കാലം‍തൊട്ടേ നിരവധി നടന്‍മാരുടെ പേരുകളുമായി ഈ തിരുവല്ലക്കാരിയുടെ പേര്‌ മാധ്യമങ്ങളില്‍ നിരക്കാറുണ്ട്. ചിമ്പുവുമായുള്ള പ്രണയം ‘അങ്ങാടി രഹസ്യം’ ആയതോടെ നയന്‍താരയ്ക്ക് ആര്‍ക്കുമില്ലാത്ത പ്രതിച്ഛായ ലഭിച്ചു. പ്രണയരഹസ്യങ്ങള്‍ നെറ്റില്‍ പ്രചരിച്ചതോടെ ചിമ്പുവുമായി നയന്‍താര ഇടഞ്ഞു. ആ ഒഴിവിലാണ്‌ പ്രഭുദേവ കയറിപ്പറ്റിയത്.






പ്രതിച്ഛായ ‘റിപ്പയര്‍’ ആയാലും നയന്‍താരയ്ക്ക് കൈനിറയെ പടങ്ങളായിരുന്നു. ആര്യയോടൊപ്പം ബോസ് എങ്കിറ ഭാസ്ക്കരന്‍, ശ്യാമപ്രസാദിന്‍റെ ഇലക്‌ട്ര എന്നീ സിനിമകളാണ്‌ നയന്‍സിന്‍റേതായി അവസാനം പുറത്ത് വന്ന ചിത്രങ്ങള്‍. ബോസ് എങ്കിറ ഭാസ്ക്കരന്‍ സൂപ്പര്‍ ഹിറ്റാണെങ്കില്‍ ഇലക്‌ട്ര നിരൂപക പ്രശംസ ഏറ്റുവാങ്ങിയ സിനിമയാണ്‌. എന്തായാലും, ഇപ്പോള്‍ സീതയുടെ വേഷത്തില്‍ അഭിനയിക്കുന്ന ‘രാമരാജ്യം’ എന്ന ചിത്രമാണ്‌ നയന്‍താരയുടെ കയ്യിലുള്ളത്. ഇനി മറ്റ് സിനിമകള്‍ക്ക് കരാര്‍ ആകേണ്ടതില്ല എന്നാണ്‌ നയന്‍താരയുടെ തീരുമാനം.






“ഞാനിനി സിനിമയില്‍ സജീവമാകുമോ എന്ന കാര്യം ഇപ്പോള്‍ പറയാന്‍ പറ്റില്ല. ഈയടുത്ത ദിവസം ‘സാവിത്രി’ എന്നൊരു സിനിമയില്‍ അഭിനയിക്കാന്‍ എന്നെ വിളിച്ചിരുന്നു. നായികയ്ക്ക് പ്രാധാന്യമുള്ളൊരു ചിത്രമാണിത്. എന്നിട്ട് പോലും ഞാന്‍ ‘നോ’ എന്നാണ്‌ പറഞ്ഞത്. വ്യക്തിപരമായ കാരണങ്ങളാല്‍ ഇപ്പോള്‍ അഭിനയിക്കേണ്ടെന്നാണ്‌ എന്‍റെ തീരുമാനം. അല്‍പം അവധിയാണ്‌ എനിക്കിപ്പോള്‍ വേണ്ടത്. കൂടുതലൊന്നും ചോദിക്കരുത്” - നയന്‍താര പറയുന്നു.

No comments:

Post a Comment