Friday, December 17, 2010

Kandahar Goes To Bollywood

കാണ്ഡഹാര്‍ മോഹന്‍ലാല്‍ എന്ന നടനെ സംബന്ധിച്ച് തന്‍റെ കരിയറിലെ പ്രധാന ചിത്രമാണ്. ഈ സിനിമയിലൂടെ ‘പ്രണവം ആര്‍ട്സ്’ സജീവമായി. അമിതാഭ് ബച്ചനൊപ്പം അഭിനയിക്കാന്‍ വീണ്ടും കഴിഞ്ഞു. കേണല്‍ പദവി ലഭിച്ച ശേഷം മേജര്‍ മഹാദേവനെ വീണ്ടും സ്ക്രീനില്‍ അവതരിപ്പിക്കാന്‍ പറ്റി. ചിത്രം വ്യാഴാഴ്ച റിലീസാകുകയും വേണ്ടത്ര രീതിയില്‍ സ്വീകരിക്കപ്പെടാതിരിക്കുകയും ചെയ്യുന്നത് ഓരോ സിനിമയുടെയും വിധി മാത്രം.







2011 ജനുവരി 26 കാണ്ഡഹാറിന് പ്രത്യേകതയുള്ള ദിവസമാണ്. ഈ സിനിമയുടെ ഹിന്ദി പതിപ്പ് അന്ന് റിലീസാകും. തന്‍റെ കഥാപാത്രത്തിന് മോഹന്‍ലാല്‍ തന്നെ ഹിന്ദി ഡബ്ബ് ചെയ്യും. ബിഗ്ബിയുടെ സാന്നിധ്യം ബോളിവുഡില്‍ ഈ സിനിമയുടെ വിജയത്തിന് സഹായകമാകുമെന്നാണ് മേജര്‍ രവിയും സംഘവും പ്രതീക്ഷിക്കുന്നത്.






‘ഉഗ്രന്‍ സിനിമ’യെന്നാണ് കാണ്ഡഹാര്‍ കണ്ടശേഷം അമിതാഭ് ബച്ചന്‍ പ്രതികരിച്ചത്. ബച്ചന് സിനിമ ഇഷ്ടമായതോടെ ഹിന്ദിയില്‍ ചിത്രത്തിന് വലിയ രീതിയിലുള്ള ഒരു ലോഞ്ച് പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം, ‘കളേഴ്സ്’ എന്ന ചാനല്‍ വന്‍ തുക മുടക്കിയാണ് കാണ്ഡഹാറിന്‍റെ സാറ്റലൈറ്റ് അവകാശം വാങ്ങിയിരിക്കുന്നത്.






മലയാളത്തിലെ ഇനിഷ്യല്‍ കളക്ഷനും സാറ്റലൈറ്റ് റൈറ്റുകളും ഓവര്‍സീസ് റൈറ്റുമൊക്കെ ചേര്‍ന്ന് കാണ്ഡഹാര്‍ ലാഭമുണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ് സിനിമാലോകം.
 
Source:Yahoo

No comments:

Post a Comment