Friday, December 24, 2010

Katrina Kaif, 'most wanted'

ബോളിവുഡിലെ സെക്സിയസ്റ്റ് നായികാ താരം കത്രീന കൈഫിന്റെ ഡേറ്റിനു വേണ്ടി സംവിധായകര്‍ നെട്ടോട്ടമോടുന്ന കാലമാണിത്. ‘തീസ് മാര്‍ ഖാന്‍’ എന്ന ചിത്രത്തിലെ സെക്സി ബെല്ലി ഐറ്റം നമ്പറായ ‘ഷീല കി ജവാനിയാണ്’ കത്രീനയുടെ മാര്‍ക്കറ്റ് കുത്തനെ ഉയര്‍ത്തിയത്.







‘ഷീല കി ജവാനി’ ഇന്ത്യന്‍ സിനിമയുടെ തന്നെ ഹൃദയത്തുടിപ്പായി മാറിയപ്പോള്‍ കത്രീനയെ തേടി തെലുങ്ക് സിനിമയില്‍ നിന്ന് ഒരു പ്രമുഖന്‍ എത്തിയത്രേ. എന്നാല്‍, കത്രീനയുടെ ഡേറ്റ് അത്രയെളുപ്പം സ്വന്തമാക്കാന്‍ സാധിക്കുമോ? ടോളിവുഡില്‍ അഭിനയിക്കുന്നതിന് കത്രീന 10 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടു എന്നാണ് സംസാരം!






‘മല്ലീശ്വരി’ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള കത്രീന തെലുങ്ക് പ്രേക്ഷകര്‍ക്ക് ഒട്ടും അപരിചിതയുമല്ല. എന്നാല്‍, അന്ന് ബോളിവുഡില്‍ അത്ര പ്രശസ്തയല്ലാതിരുന്ന കത്രീനയ്ക്ക് പ്രാദേശിക ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ധാരാളം സമയമുണ്ടായിരുന്നു.






ഇപ്പോള്‍ സംഭവമാകെ മാറിയില്ലേ. ബോളിവുഡിലെ സെക്സി റാണി പത്ത് കോടിയില്‍ കൂടുതല്‍ ആവശ്യപ്പെട്ടാലും അത്ഭുതപ്പേടേണ്ടതില്ല!

No comments:

Post a Comment