Friday, December 17, 2010

Son remade father's 'Nidra'

ഓര്‍മ്മകള്‍ 20 വര്‍ഷം പിന്നിലേക്ക് പറക്കുന്നു. 1981ല്‍ റിലീസായ ഒരു സിനിമ - നിദ്ര. ഭരതന്‍ സംവിധാനം ചെയ്ത ആ ചിത്രത്തില്‍ വിജയ് മേനോനും ശാന്തികൃഷ്ണയുമാണ് ജോഡി. ഒരു പാറപ്പുറത്ത് നായകനും നായികയും നില്‍ക്കുന്നു - അവര്‍ ഒരു ടിഷര്‍ട്ടിനുള്ളിലാണ്.







വര്‍ഷങ്ങള്‍ക്കിപ്പുറം, ഭരതന്‍റെ മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ ‘നിദ്ര’ റീമേക്ക് ചെയ്യുകയാണ്. ‘സുഹൃത്ത്’ എന്നാണ് സിനിമയുടെ പേര്. മലയാളസിനിമയുടെ പുതിയ ഹരം റീമ കല്ലിങ്കലാണ് നായിക. നായകന്‍ ‘ടൂര്‍ണമെന്‍റ്’ ഫെയിം മനു. സുഹൃത്തിലും ആ പ്രശസ്തമായ രംഗം പുരാവിഷ്കരിക്കുന്നുണ്ട്. പ്രണയബദ്ധരായ റീമയും മനുവും ഒരു ടീഷര്‍ട്ടിനുള്ളില്‍, ആലിംഗനത്തിലമര്‍ന്ന് നിന്നു.






“ഇതിനുമുമ്പ് ഭാര്‍ഗവീനിലയം, മിത്രം എന്നീ രണ്ടു സിനിമകള്‍ ചെയ്യാന്‍ ഓഫറുകള്‍ ഉണ്ടായിരുന്നെങ്കിലും അതൊന്നും നടന്നില്ല. ആ രണ്ടു സിനിമയും നടക്കാതെ പോയത് ആദ്യം ഈ സിനിമ ചെയ്യാന്‍ വേണ്ടിയായിരിക്കും. അച്ഛന്‍ നിദ്ര എടുക്കുമ്പോള്‍ ഞാന്‍ ജനിച്ചിട്ടില്ല. അന്ന് അധികം റീച്ചാകാതെ പോയ സിനിമയാണ്. ആ കഥ പറയാന്‍ അന്നത്തേതിലും നല്ല സന്ദര്‍ഭവും സാഹചര്യവും ഇപ്പോഴാണ്. നിദ്രയിലെ ആശയവും പ്രധാനപ്പെട്ട കുറച്ചു സീനുകളുമെടുത്ത് പുതിയ സിനിമ ചെയ്യുകയാണ് ഞാന്‍” - സിദ്ദാര്‍ത്ഥ് ഭരതന്‍ ഒരു സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.






കെ പി എ സി ലളിതയാണ് സുഹൃത്തിലെ മറ്റൊരു പ്രധാന താരം. അമ്മയെ ഡയറക്ട് ചെയ്യാന്‍ അവസരം ലഭിച്ചതിന്‍റെ സന്തോഷവും സിദ്ധാര്‍ത്ഥിനുണ്ട്. രാജു, അശ്വതി എന്നീ കഥാപാത്രങ്ങളുടെ പ്രണയജീവിതമാണ് സുഹൃത്തിന്‍റെ പ്രമേയം. ജനുവരിയില്‍ ആറന്‍‌മുളയിലാണ് ചിത്രീകരണം ആരംഭിക്കുന്നത്.

Source:Yahoo

No comments:

Post a Comment