Monday, December 27, 2010

Step aside FarmVille, CityVille now Facebook's biggest game

ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്കിലെ ഗെയിമുകള്‍ക്ക് ഹിറ്റ്സ് കൂടിക്കൊണ്ടിരിക്കുകയാണ്. സിംഗയുടെ സിറ്റി വില്ല എന്ന ഗെയിം പുറത്തിറങ്ങി ഒരു മാസത്തിനുള്ളില്‍ തന്നെ വന്‍ ജനപ്രീതി നേടി കഴിഞ്ഞു. നിലവില്‍ നെറ്റ് ലോകത്തെ ഏറ്റവും ജനപ്രീതി നേടിയ ഗെയിമായി സിറ്റി വില്ലെ മാറികഴിഞ്ഞിട്ടുണ്ട്. അപ്ലിക്കേഷന്‍ ഡാറ്റയുടെ പുതിയ കണക്ക് പ്രകാരം സിറ്റിവില്ലെക്ക് മാസത്തില്‍ 61.7 ദശലക്ഷം സ്ഥിരം ഉപയോക്താക്കള്‍ ഉണ്ടെന്നാണ് കാണിക്കുന്നത്.






നേരത്തെ ഫാംവില്ലെ എന്ന ഗെയിം പുറത്തിറക്കി ഹിറ്റ്സ് നേടിയ കമ്പനിയാണ് സിംഗ. ഫാംവില്ലെയുടെ വിജയത്തെ തുടര്‍ന്ന് നിരവധി ഫേസ്ബുക്ക് ഗെയിമുകള്‍ സിംഗ പുറത്തിറക്കി. ഫിഷ്‌വില്ലെ അതില്‍ ഒന്നായിരുന്നു. സിറ്റി വില്ലെ ഗെയിമും സൌജന്യമായാണ് നല്‍കുന്നത്. എന്നല്‍, വിര്‍ച്വല്‍ ഉപകരണങ്ങള്‍ വാങ്ങണമെങ്കില്‍ പണം നല്‍കേണ്ടതുണ്ട്. വര്‍ഷത്തില്‍ 500 ദശലക്ഷം മുതല്‍ 700 ദശലക്ഷം ഡോളര്‍ വിലയുടെ വിര്‍ച്വല്‍ ഉപകരണങ്ങള്‍ സിംഗ് വില്‍ക്കുന്നുണ്ട്.






ഫാംവില്ലെ ഗെയിമിന് അടിപ്പെടുന്നവരുടെ എണ്ണം ദിനം‌പ്രതി വര്‍ധിച്ചുവരികയാണ്. കുറഞ്ഞകാലം കൊണ്ട് ഫേസ്ബുക്കില്‍ ഏറെ ജനപ്രീതി നേടിയ ഗെയിമാണ് ഫാംവില്ലെ. വിര്‍ച്വല്‍ കൃഷിയിടവും വിളവും നല്‍കുന്ന ഗെയിം കളിക്കാരന്റെ മികവിന് അനുസരിച്ച് മുന്നോട്ടുകൊണ്ടു പോകാനാകും. വിത്തുപാകല്‍, കൃഷിയിടം നനക്കല്‍, വിളവെടുപ്പ്, ഇതിന് പുറമെ ആട്, പശു, താറാവ്, കോഴി എന്നിവയെല്ലാം വളര്‍ത്താനും ഈ ഗെയിമില്‍ അവസരമുണ്ട്.






ഫാംവില്ലെയില്‍ 230 ദശലക്ഷം പേര്‍ സ്ഥിരമായി കളിക്കാനെത്തുന്നു. ഇതിന് പുറമെ മാഫിയ വാര്‍, കെയ്ഫ് വേള്‍ഡ്, പെറ്റ്വില്ലെ, ഫിഷ്‌വില്ലെ ഗെയിമുകളും സജീവമാണ്.

No comments:

Post a Comment