Monday, December 27, 2010

Dubai hotel guests cross 5.5m in nine months:Report

ദുബായി വിദേശ സഞ്ചാരികളുടെ ജനപ്രിയ ഇടമായി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇവിടേക്ക് നിരവധി സഞ്ചാരികളാണ് എത്തിയത്. ഈ വര്‍ഷം ആദ്യ ഒമ്പത് മാസത്തെ കണക്കുകള്‍ പ്രകാരം ദുബായിയിലെ വിവിധ ഹോട്ടലുകളിലായി 5,991,660 വിദേശസഞ്ചാരികള്‍ തങ്ങിയെന്നാണ് റിപ്പോര്‍ട്ട്.






ഇത് മുന്‍ വര്‍ഷത്തെ കണക്കുകള്‍ നോക്കുമ്പോള്‍ ഏറെ ഉയര്‍ന്നതാണ്. 2009 വര്‍ഷത്തിലെ ആദ്യ ഒമ്പത് മാസരങ്ങളില്‍ ദുബായിയിലെ ഹോട്ടലുകളില്‍ 5,640,703 പേര്‍ താമസിച്ചു. സഞ്ചാരികളുടെ എണ്ണത്തില്‍ ആറു ശതമാനത്തിന്റെ വര്‍ധനവ് പ്രകടമാണ്. സഞ്ചാരികളെ ആകര്‍ഷിക്കാനായി ദുബായി ഡിപ്പാര്‍ട്മെന്റ് ആന്‍ഡ് കൊമേഴ്സ് മാര്‍ക്കറ്റിംഗ്( ഡി ടി സി എം) വലിയ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.






ദുബായിയില്‍ നിലവില്‍ 565 ഹോട്ടലുകള്‍ സഞ്ചാരികള്‍ക്കായി താമസത്തിന് ലഭ്യമാണ്. മുന്‍ വര്‍ഷമിത് 533 മാത്രമായിരുന്നു. ദുബായി ടൂറിസം വികസിപ്പിക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര തലത്തില്‍ തന്നെ ഡി ടി എ സി എം കാമ്പെയിന്‍ നടത്തുന്നുണ്ട്. ഇതിനായി വിവിധ ടൂറിസം കമ്പനികളുമായി അധികൃതര്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നു.

No comments:

Post a Comment