Sunday, December 19, 2010

Deleted" Facebook photos still not deleted: a followup

വര്‍ഷങ്ങള്‍ക്ക് മുമ്പ് നീക്കം ചെയ്ത മിക്ക ചിത്രങ്ങള്‍ ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്കില്‍ ലഭ്യമാണെന്ന് റിപ്പോര്‍ട്ട്. പ്രമുഖ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ നിന്ന് നീക്കം ചെയ്യുന്ന ചിത്രങ്ങള്‍ നെറ്റിലെന്നും നിലനില്‍ക്കുന്നുവെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. പിന്നീട് ഇതിന് പരിഹാരമായെന്ന് ഫേസ്ബുക്ക് അറിയിച്ചെങ്കിലും പഴയ ചിത്രങ്ങള്‍ ഇപ്പോഴും സര്‍വറുകളില്‍ ലഭ്യമാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.






കാംബ്രിഡ്ജ് സര്‍വകാലാശാലയിലെ ഒരു കൂട്ടം സാങ്കേതിക വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ ഇത്തരമൊരു കണ്ടെത്തല്‍ നടത്തിയിരുന്നു. ഫേസ്ബുക്ക് അടക്കമുള്ള 16 വ്യത്യസ്തമായ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ നടത്തിയ നിരീക്ഷണത്തിലാണ് ഉപയോക്താവ് നീക്കം ചെയ്ത ചിത്രങ്ങള്‍ നിരവധി കാലം നെറ്റില്‍ നിലനില്‍ക്കുമെന്ന് കണ്ടെത്തിയത്.






പതിനാറ് സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലും അംഗത്വമെടുത്ത് ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്ത് ഡിലീറ്റ് ചെയ്തു. ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ഈ ലിങ്ക് ഉപയോഗിച്ച് ചിത്രം നെറ്റില്‍ തിരഞ്ഞപ്പോള്‍ നീക്കം ചെയത ചിത്രങ്ങള്‍ ലഭിച്ചു എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ഏഴ് സൈറ്റുകളില്‍ ലോഗിന്‍ ചെയ്യാതെ ലിങ്ക് വഴി നേരിട്ട് ചിത്രം കാണാന്‍ സാധിക്കുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ഫേസ്ബുക്ക്, മൈസ്പേഴ്സ് എന്നീ സൈറ്റുകളിലെ ചിത്രങ്ങള്‍ ഇങ്ങനെ കണ്ടെത്താന്‍ സാധിക്കും.






ഇത്തരത്തില്‍ നീക്കം ചെയ്ത ചിത്രങ്ങള്‍ വീണ്ടും ലഭിക്കുന്നതോടെ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളുടെ സുരക്ഷയും സ്വകാര്യതയും ഒരിക്കല്‍ കൂടി ചോദ്യം ചെയ്യപ്പെടുകയാണ്. അതേസമയം, ഫ്ലിക്കര്‍, പിക്കാസ, മൈക്രോസോഫ്റ്റിന്‍റെ വിന്‍ഡോസ് ലൈവ് സൈറ്റുകളില്‍ നിന്ന് നീക്കം ചെയ്ത ചിത്രങ്ങള്‍ പിന്നീട് ഒരിക്കലും നെറ്റില്‍ ലഭിക്കില്ലെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്

No comments:

Post a Comment