Friday, December 24, 2010

I'm proud to be born in Sachin era: Sania Mirza

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ കടുത്ത ആരാധകയാണ് താനെന്ന് ഇന്ത്യന്‍ ടെന്നീസ് റാണി സാനിയ മിര്‍സ പറഞ്ഞു. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ കാലഘട്ടത്തില്‍ ജനിക്കാനായതില്‍ അഭിമാനിക്കുന്നുവെന്നും സാനിയ പറഞ്ഞു.






എന്നെ സംബന്ധിച്ച്‌ ഇതു അഭിമാനകരമായ കാര്യമാണ്‌. ഞാന്‍ ജനിച്ചതു സച്ചിന്‍ ക്രിക്കറ്റ്‌ കളിക്കുന്ന കാലഘട്ടത്തിലാണ്‌. ഇത്‌ എന്നെ ഏറെ സന്തോഷപ്പെടുത്തുന്നുണ്ടെന്നും സാനിയ വ്യക്തമാക്കി. കായിക താരങ്ങള്‍ക്കു മാത്രമല്ല സാധാരണ ജനങ്ങള്‍ക്കും സച്ചിന്‍ റോള്‍ മോഡലാണെന്നും സാനിയ പറഞ്ഞു. സച്ചിന്‍ രാജ്യത്തിന്റെ മാത്രം താരമല്ല ലോകത്തിന്റെത് മുഴുവനാണ്. സച്ചിനെ പുകഴ്ത്താന്‍ തനിക്ക് വാക്കുകളില്ലെന്നും സാനിയ പറഞ്ഞു.






ടെസ്‌റ്റ് ക്രിക്കറ്റില്‍ അമ്പതാം സെഞ്ച്വ തികച്ച സാഹചര്യത്തില്‍ സച്ചിന്‌ ഭാരത രത്നം നല്‍കി ആദരിക്കണമെന്ന്‌ ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന്‌ തീരുമാനം സര്‍ക്കാരാണ്‌ കൈക്കൊള്ളേണ്ടതെന്നും സാനിയ പറഞ്ഞു. സഹാറ ഗ്രൂപ്പിന്റെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇന്ത്യന്‍ ടെന്നീസ്‌ താരം.

No comments:

Post a Comment